BREAKING NEWS

കാമുകനിൽ നിന്ന് ​ഗർഭിണിയായി, പിന്നാലെ ഇരുവരും തമ്മിൽ അകന്നു!! അ​വി​വാ​ഹി​ത​യാ​യ പെ​ൺ​കു​ട്ടി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മാനഹാനി ഭയന്ന്- എഫ്ഐആർ

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: ന​വ​ജാ​ത ശി​ശു​വി​നെ ശു​ചി​മു​റി​യിലെ ജനലിൽ കൂടി പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​മു​ക​നി​ൽ നി​ന്നാ​ണ് താൻ ഗ​ർ​ണി​യാ​യ​തെ​ന്നും പി​ന്നീ​ട് കാ​മു​ക​നു​മാ​യി അ​ക​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി​ ന​ൽ​കി​. അതേസമയം അ​വി​വാ​ഹി​ത​യാ​യ പെ​ൺ​കു​ട്ടി മാ​ന​ഹാ​നി ഭ​യ​ന്ന് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ.

കഴിഞ്ഞ ദിവസമാണ് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​സ​വി​ച്ച ഉ​ട​നെ 19 കാ​രി കു​ഞ്ഞി​നെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ​ത്. കുട്ടിയുടെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ തെരച്ചിലിൽ തെരുവുനായ്ക്കൾക്കിടയിലേക്ക് വീണ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വലിച്ചെറിഞ്ഞ കുഞ്ഞ് സമീപത്തെ പുല്ലിലേക്ക് വീണതിനാൽ അത്ഭതകരമായി രക്ഷപ്പെടുകയായിരുന്നു. തു​ട​ർ​ന്ന് യുവതിയേ​യും കു​ഞ്ഞി​നെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇരുവരും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

അതേസമയം എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​വ​ധി​ക്ക് വീ​ട്ടി​ൽ എ​ത്തും. എന്നാൽ മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം അ​ച്ഛ​നും അ​മ്മ​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കെ പു​ല​ർ​ച്ചെ​യോ​ടെ ശു​ചി​മു​റി​യി​ൽ ക​യ​റി യു​വ​തി പ്ര​സ​വി​ച്ചു. പിന്നാലെ കു​ഞ്ഞി​ൻറെ പൊ​ക്കി​ൾ കൊ​ടി യുവതി കൈ​കൊ​ണ്ട് മു​റി​ച്ചു മാ​റ്റി ശു​ചി​മു​റി​യു​ടെ ജ​ന​ലി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തേ​ക്ക് എ​റി​യുകയായിരുന്നു.

 

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026