BREAKING NEWS

പാസ്പോർട്ട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ നിർദേശം, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറ്റി അപമര്യാദയായി പെരുമാറി, യുവതിയുടെ പരാതിയിൽ സിപിഒയ്ക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ സിപിഒ നിർദേശിച്ചു. പിന്നാലെ കാറിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. യുവതി പിറ്റേന്ന് തന്നെ പരാതി നൽകി. തുടർന്ന് ഹാർബർ പോലീസ് വിജേഷിനെതിരെ കേസെടുക്കുകയായിരുന്നു.

സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ പെരുമാറിയതിനു സിപിഒയെ സസ്പെൻഡ് ചെയ്തെന്ന് പൊലീസ് കമ്മിഷണറുടെ ഓഫിസ് വ്യക്തമാക്കി. വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിനു ശേഷമായിരിക്കും തുടർ നടപടികളെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026