BREAKING NEWS

വാഹനാപകട കേസിലെ പരാതിക്കാരിക്കു നിരന്തരം സന്ദേശങ്ങളയച്ചു, സംസ്ഥാന പോലീസ് മേധാവിക്കു യുവതി നൽകിയ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

· · 1 min read
Share: Copied!

പത്തനംതിട്ട: വാഹനാപകട കേസിലെ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനാണ് സസ്പെൻഷൻ. ഇയാൾ മുൻപു തിരുവല്ല സിപിഒ ആയിരുന്നപ്പോഴാണു വാഹനാപകട കേസിലെ പരാതിക്കാരിക്കു സന്ദേശം അയച്ചത്.

സുനിലിന്റെ ശല്യം സഹിക്കവയ്യാതെ പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എഎസ്ഐ മിത്ര വി. മുരളി കഴിഞ്ഞ ദിവസം പരാതിക്കാരിയെ സന്ദർശിച്ചു മൊഴി എടുത്ത് കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026
BREAKING NEWS
140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി
23 Oct 2026
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാ​ഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
23 Oct 2026
BREAKING NEWS
ദളിത് വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ചൊടിച്ച് സ്കൂൾ പ്രിൻസിപ്പൽ, ജാതീയമായി അധിക്ഷേപിച്ച് ചികിത്സ നിഷേധിച്ചു
23 Oct 2026