BREAKING NEWS

ലാപ്ടോപ്പിനായി തിരച്ചിൽ, വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് പ്രതികരണം; രാഹുൽ ഈശ്വറുമായി പൊലീസിന്റെ തെളിവെടുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ അറസ്റ്റു ചെയ്ത രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതിയെ അധിക്ഷേപിക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ടെന്നു കരുതുന്ന ലാപ് ടോപ് കണ്ടെത്താൻ പരിശോധന നടത്തി. 

ലാപ്ടോപ് ഓഫിസിലാണെന്നാണ് രാഹുൽ ആദ്യം പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാഹുൽ പുറത്തുവിട്ട വിഡിയോയിൽ ലാപ്ടോപ് വീട്ടിൽനിന്ന് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ലാപ്ടോപ് കണ്ടെത്താനാണ് രാഹുലിനെ വീട്ടിലെത്തിച്ചത്. കേസിലെ പ്രധാന തെളിവാണ് ലാപ്ടോപ്പ്. തെളിവെടുപ്പിനുശേഷം കോ‌ടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വിഡിയോ ചിത്രീകരിക്കുന്നത് തുടരുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ആളെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026