LATEST UPDATES

തേടിയിറങ്ങിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ… പോലീസിന്റെ തലവെട്ടം കണ്ടതോടെ പ്രശ്നക്കാർ സ്ഥലം വിട്ടു..!! മുന്നിൽപ്പെട്ടത് വിവാഹത്തിന് പോയവരെ… ആളുമാറി അവരെ എടുത്തിട്ടലക്കി… എസ്‌ഐയുടെ ഭാ​ഗത്തുനിന്നുണ്ടായത് ​ഗുരുതര വീഴ്ച

· · 1 min read
Share: Copied!

പത്തനംതിട്ട: വിവാഹ പാർട്ടിക്കുനേരെ പോലീസിന്റെ ഭാ​ഗത്തു നിന്നുണ്ടായത് ആളുമാറിയുള്ള മർദ്ദനമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. വഴിയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ള സംഘത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പോലീസിനെ വിളിച്ചത് ബാർ ജീവനക്കാരെന്നു വിവരം. രാത്രി അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വന്നുവെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. ഇവർ പിരിഞ്ഞു പോകാതായതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നു.

പോലീസ് വന്നതോടെ മദ്യം ആവശ്യപ്പെട്ടവർ ഓടിയെന്നും പിന്നീട് നടന്നത് അറിയില്ലെന്നും ബാർ അക്കൗണ്ടന്റ് പറഞ്ഞു. അതേസമയം ബാറിന് മുന്നിൽ പ്രശ്‌നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നാണ് കരുതുന്നത്. എസ്‌ഐ എസ് ജിനുവും സംഘവുമാണ് വിവാഹ പാർട്ടിക്കു നേരെ ലാത്തി വീശിയത്. സംഭവത്തിൽ എസ്‌ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം.

മാനം രക്ഷിക്കാൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി… നട്ടെല്ലിനു പരുക്കേറ്റ യുവതിയുടെ നില ​ഗുരുതരം, ഹോട്ടൽ ഉടമയും സംഘവും അതിക്രമിച്ചു കയറിയത് ജീവനക്കാർ താമസിക്കുന്ന മുറിയിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദേവദാസ് അറസ്റ്റിൽ

എന്നാൽ സ്ത്രീകൾക്ക് നേരെ ലാത്തി പ്രയോഗിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നാണ് പരാതി. ഇതിൽ ചിലർക്ക് തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്ത്രീകൾ അടക്കമുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി . കോന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. 20 ഓളം പേർ ഉണ്ടായിരുന്നു സംഘത്തിൽ.

‘രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍’; സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026