BREAKING NEWS

പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പോലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിലാണു യുവാവിനെതിരെ കേസെടുത്തത്.

എന്നാൽ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പ്രായപൂർത്തിയായി. ഹർജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. തുടർന്നു കേസ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

വിവാഹിതരായി ഇരുവരും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതു കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു. ഹർജിക്കാരനു വേണ്ടി അഡ്വ.ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.

‘ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്’- വി. അബ്ദുറഹിമാൻ

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026