BREAKING NEWS

കുടുംബ പ്രശ്നം കാരണം അമ്മാവൻ താമസിച്ചത് സഹോദരിയുടെ വീട്ടിൽ, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

· · 1 min read
Share: Copied!

വർക്കല: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃ സഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബ പ്രശ്നം കാരണം 44 കാരനായ അമ്മാവൻ ഏതാനും മാസങ്ങളായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അതേസമയം ഏതാനും ദിവസം മുൻപ് വയറുവേദന കാരണം കുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അയിരൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

അപകടത്തിൽപ്പെട്ടു കിടക്കുമ്പോൾ എന്ത് ശത്രുത! മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു, നായയെ തൊട്ടുപോലും നോക്കാതെ കടുവ, മയക്കുവെടിവെച്ച് പിടിക്കാൻ നീക്കം

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026