BREAKING NEWS

അപകടത്തിൽപ്പെട്ടു കിടക്കുമ്പോൾ എന്ത് ശത്രുത! മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു, നായയെ തൊട്ടുപോലും നോക്കാതെ കടുവ, മയക്കുവെടിവെച്ച് പിടിക്കാൻ നീക്കം

· · 1 min read
Share: Copied!

ഇടുക്കി: മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് ഇരുവരും വീണത്. ‌ കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. തമിഴ്നാട് വനമേഖലയിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് കുഴി മൂടി. അൽപസമയത്തിനകം കടുവയെ മയക്കു വെടി വെച്ച് പിടികൂടി തേക്കടിയിലേക്ക് കൊണ്ടുപോകും. കടുവയെ പിടിച്ചുകൊണ്ടുപോകാനുള്ള കൂടും വനം വകുപ്പ് സ്ഥലത്തെത്തിക്കും.

അതേസമയം നായയെ കടുവ ഓടിച്ചുകൊണ്ടുവന്നപ്പോൾ ഇരുവരും കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഏതായാലും അപകടത്തിൽപ്പെട്ടതോടെ നായയെ ഉപദ്രവിക്കുകപോലും ചെയ്യാതെ നായയുടെ സമീപത്തുകിടക്കുന്ന കടുവയുടെ ദ്യശ്യങ്ങൾ പുറത്തുവന്നു.

പണമായി തട്ടിയെടുത്തത് 40,000, കിട്ടുന്ന തുക വീതിച്ചെടുക്കും, ആദ്യം തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഓ​ഗസ്റ്റിൽ!! ജീവനക്കാർ കുറ്റം ഏറ്റുപറയുന്ന വീഡിയോ പുറത്തുവിട്ട് ദിയയുടെ കുടുംബം

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026