BREAKING NEWS

പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെ പൂർണമായി തള്ളാതെയും എന്നാൽ സംരക്ഷിക്കാതെയും സിപിഎം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ നീതി പുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പത്മകുമാറിനെതിരേ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ ഘട്ടത്തിൽ പത്മകുമാറിനെ തള്ളിയാൽ, പാർട്ടിതന്നെ പത്മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടി നൽകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുംവരെ കാത്തിരിക്കാമെന്ന തീരുമാനത്തിൽ പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പത്മകുമാർ അങ്ങനെയായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയ നേരിൽക്കണ്ട് സംസാരിച്ച ശേഷമാണ് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. സ്വർണ മോഷണക്കേസിൽ റിമാൻഡിലായിട്ടും സിപിഎം പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസം​ഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026