BREAKING NEWS

മോദി ‘ഝാൽമുരി‘ കഴിച്ച കടയുടമയ്ക്ക് വധഭീഷണി; പാകിസ്താൻ, ബംഗ്ലാദേശ് നമ്പറുകളിൽ നിന്ന് കോളുകളെന്ന് പരാതി; “കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും, ബോംബ് വെച്ച് ആക്രമിക്കും”

· · 1 min read
Share: Copied!

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഝാൽമുരി വിറ്റ യുവാവിന് വിദേശ നമ്പറുകളിൽ നിന്ന് വധഭീഷണിയെന്ന് പരാതി. ജാർഗ്രാം സ്വദേശിയായ ബിക്രം സൗവാണ് പാകിസ്താനും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള നമ്പറുകളിൽ നിന്ന് നിരന്തരം ഭീഷണി കോളുകൾ ലഭിക്കുന്നതായി പോലീസിനെ സമീപിച്ചത്.

ഏപ്രിൽ 19-ന് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പൊതുയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഗ്രാമിലെ ബിക്രം സൗവിന്റെ തട്ടുകടയിൽ എത്തി ബംഗാളിന്റെ ജനപ്രിയ ലഘുഭക്ഷണമായ ഝാൽമുരി വാങ്ങി കഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിക്രം ശ്രദ്ധനേടുകയും ചെയ്തു.

പിന്നീട് വിദേശ സന്ദർശനത്തിനിടെ നെതർലൻഡ്സിൽ നടന്ന ഒരു പരിപാടിയിലും മോദി ഈ സംഭവത്തെ പരാമർശിച്ചിരുന്നു. ഇതോടെയാണ് ബിക്രം സൗ കൂടുതൽ ശ്രദ്ധാകേന്ദ്രമായത്.

എന്നാൽ ഈ അപ്രതീക്ഷിത പ്രശസ്തിക്ക് പിന്നാലെ ഭീഷണികളും തുടങ്ങിയെന്നാണ് ബിക്രത്തിന്റെ ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താനിലെയും ബംഗ്ലാദേശിലെയും നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ കോളുകളും വീഡിയോ കോളുകളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും, ബോംബ് വെച്ച് ആക്രമിക്കും” തുടങ്ങിയ തരത്തിലുള്ള ഭീഷണികളാണ് ലഭിക്കുന്നതെന്നും ബിക്രം പറഞ്ഞു. സംഭവത്തെ തുടർന്ന് കുടുംബം കടുത്ത ഭീതിയിലാണെന്നും പ്രദേശവാസികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണി സന്ദേശങ്ങളെ തുടർന്ന് ബിക്രം സൗ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജാർഗ്രാം പോലീസ് അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.

വി.മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കില്ല, സ്ഥാനം തനിക്ക് വേണം, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖര്‍

BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026
BREAKING NEWS
തെറ്റുപറ്റി... കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026