BREAKING NEWS

വി.മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കില്ല, സ്ഥാനം തനിക്ക് വേണം, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം രാജീവ് ചന്ദ്രശേഖർ അംഗീകരിച്ചില്ല. തന്നെ കക്ഷിനേതാവാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. രണ്ട് അധികാരസ്ഥാനം വരുമെന്ന വാദം ഉന്നയിച്ചാണ് രാജീവിന്‍റെ മറുനീക്കം. വി.മുരളീധരനെ കക്ഷിനേതാവാക്കാൻ ആയിരുന്നു കോർ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം.

ഇന്ന് സഭയിൽ കക്ഷി നേതാവായി സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബിജെപിക്കുള്ളത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

ഇതിൽ, മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്. കേരള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ദീർഘകാല പ്രവൃത്തി പരിചയമുള്ള വി.മുരളീധരന്‍റെ പേരിനായിരുന്നു യോഗത്തിൽ മുൻതൂക്കം. ദേശീയ നേതൃത്വങ്ങളുടെയും താൽപര്യം മുരളീധരനായിരുന്നെന്നാണ് വിവരം.

 

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026