BREAKING NEWS

കുട്ടികൾ കോഴിക്കോട് തന്നെ? കാണാതായ പെൺകുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോഴിക്കോട്..!!, കുട്ടികളുടെ ഫോണിലേക്കുവന്ന എടവണ്ണ സ്വദേശിയുടെ ടവർ ലൊക്കോഷൻ മഹാരാഷ്ട്ര.., അന്വേഷണം ഊർജിതം

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ ഫോൺ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ‍ ഈ നമ്പറിൻറെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.

ഇന്നലെ കുട്ടികളുടെ മൊബൈൽ ടവർ ലോക്കേഷൻ താനൂർ റെയിൽവെ സ്റ്റേഷനിലും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. ഒരേ നമ്പറിൽ നിന്ന് കുട്ടികൾക്ക് വന്ന നമ്പറിൻറെ ടവർ ലോക്കേഷൻ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ വ്യക്തമല്ല. കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അതേസമയം കുട്ടികളുടെ ഫോൺ കോഴിക്കോട് വച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.

പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി

ദേ​വ​ദാ​ർ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഫാ​ത്തി​മ ഷ​ഹ​ദ, അ​ശ്വ​തി എ​ന്നീ വി​ദ്യാ​ർ​ഥി​നിക​ളെ ബു​ധ​നാ​ഴ്ച മു​ത​ലാണ് കാ​ണാ​താ​യ​ത്. ഇന്നലെ പരീക്ഷയുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് അശ്വതി കൂട്ടുകാരിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരേയും സ്കൂളിലേക്കുള്ള ബസിൽ കയറ്റിവിട്ടത് അശ്വതിയുടെ പിതാവായിരുന്നു. തുടർന്ന് സ്കൂളിന്റെ ക്യാന്റീനിൽ ഭക്ഷണം കഴിക്കാനും ഏൽപിച്ചിരുന്നു. തങ്ങൾ കഴിച്ചിട്ട് സ്കൂളിലേക്ക് പോയിക്കോളാമെന്ന് പറഞ്ഞു പിതാവിനെ തിരിച്ചയക്കുകയായിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാമത്തെ മകന്‍ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരും മരണവാര്‍ത്ത അറിയിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു, മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ല ഷെമിയെന്നു ഡോക്ടര്‍മാര്‍

പിന്നീട് ഇവരെ വിളിച്ചപ്പോൾ ക്യാന്റീൻ തുറന്നിട്ടില്ലെന്നും തങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചോളാമെന്നും പറഞ്ഞ് ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ വിളിച്ചിട്ട് കിട്ടിയില്ലെന്നു അശ്വതിയുടെ സഹോദരി പറഞ്ഞു. പരീക്ഷയ്ക്ക് കുട്ടികൾ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽവിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കൾ ഇരുവരും സ്കൂളിലെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ടീച്ചർ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിദ്യാർഥിനികളെ കാണാതായ വിവരം അറിയിച്ചു. സം​ഭ​വ​ത്തി​ൽ താ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026