BREAKING NEWS

അമ്മ വിദേശത്ത് ജോലിക്കു പോകാൻ തീരുമാനിച്ചതു മുതൽ കുട്ടി സങ്കടത്തിൽ? സ്കൂൾ കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്നു ചാടി ​ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാർഥിനി മരിച്ചു, അയോണയുടെ മടക്കം നാലുപേർക്ക് പുതുജീവനേകി

· · 1 min read
Share: Copied!

കണ്ണൂർ/പയ്യാവൂർ: സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം നിലയിൽനിന്ന് ചാടിയ അയോണ മോൻസൺ (17) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയിൽ നിന്നിറങ്ങിയതിനു ശേഷമാണ് കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി താഴേക്ക് ചാടിയത്. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. അയോണയുടെ അമ്മ വിദേശത്തേക്കു പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താൽ കുട്ടി സങ്കടത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം പയ്യാവൂർ മേഴ്സി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം വെള്ളിയാഴ്ച നടത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

അതേസമയം അയോന നാലുപേർക്കു പുതുജീവൻ നൽകിയാണ് വിടപറയുന്നത്. രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്തതെന്നാണു വിവരം.

കൊല്ലം സ്പോർട്സ് സ്കൂളിലെ 2 വിദ്യാർഥിനികൾ ഹോസ്റ്റലിൽ മുറിയിൽ മരിച്ച നിലയിൽ, മരിച്ചത് 10, +2 ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികൾ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026