BREAKING NEWS

തമ്മിൽ ഭേദം റവാഡ തന്നെയെന്ന് മുഖ്യമന്ത്രി, കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ, മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം, വിശദീകരിക്കേണ്ടത് സർക്കാൻ- പി ജയരാജൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളും വിമർശനങ്ങളും ശക്തമാകുന്നു. പോലീസ് തലപ്പത്തേക്കു പരി​ഗണിച്ച മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് കൂത്തുപറമ്പിൽ വെടിവെയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിൽ പ്രതികരിച്ചു. നിയമനം അതിൻ്റെ നടപടിക്ക് പോകുമെന്നും സതീശൻ പറഞ്ഞു. അതേസമയം സംസ്ഥാന പോലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതിൽ പരോക്ഷമായി അതൃപ്തി പരസ്യമാക്കി പി ജയരാജൻ രംഗത്ത് വന്നു.

കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്ന നിതിൻ അഗർവാൾ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

അമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു, മഴയത്ത് കളിക്കാൻ 10 വയസുകാരൻ പിതാവിനോട് വാശി പിടിച്ചു, കലി കയറിയ 40 കാരൻ മകനെ കുത്തിക്കൊന്നു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026