BREAKING NEWS

യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരെ അപമാനിക്കുന്നു, നേരത്തെ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും ഇതുവരെ നല്‍കിയിട്ടില്ല, വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം- പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര സഹായത്തിന് പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലര്‍ത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രളയദുരിതാശ്വാസമായി 10,000 രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ 40,000-ത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ വെറും 83 പേര്‍ക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും വിതരണം ചെയ്തത്. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം. അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026