BREAKING NEWS

ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡയെന്ന് പിണറായി..!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസം​ഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി…

· · 1 min read
Share: Copied!

കോട്ടയം: സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെതിരെ 30 വർഷങ്ങൾക്കു മുൻപ് അതായത് 1995ൽ അന്ന് എംഎൽഎയായിരുന്ന പിണറായി വിജയൻ പ്രതിക്കൂട്ടിൽ നിർത്തി നിയമസഭയിൽ നടത്തിയ പ്രസംഗം പുറത്ത്. തലശേരി എഎസ്പി ആയിരുന്ന റാവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പോലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയ വാർത്തയെ ഉദ്ധരിച്ചായിരുന്നു പിണറായിയുടെ നിയമസഭാ പ്രസംഗം.

കൂത്തുപറമ്പ് വെടിവയ്പ്പിനുശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് പിണറായി വിജയൻ, റാവാഡയ്ക്കെതിരെ സംസാരിച്ചത്. 1995 ജനുവരി 30നായിരുന്നു ആ പ്രസംഗം. കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും, വെടിവയ്ക്കരുത് എന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾക്കു വെടിവയ്പ് ഒരു പരിശീലനമാണെന്നു റാവാഡ മറുപടി പറഞ്ഞതായി പിണറായി നിയമസഭാ പ്രസംഗത്തിൽ പറയുന്നു. ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റാവാഡ എന്നും പിണറായി വിജയൻ നിയമസഭയിലെ പ്രസം​ഗത്തിൽ പറയുന്നുണ്ട്.

കൂടാതെ കൂത്തുപറമ്പിൽ ആക്രമണത്തിനു നേതൃത്വം നൽകിയ റാവാ‍ഡ ചന്ദ്രശേഖറിനെ സസ്പെൻഡ് ചെയ്ത് കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതേ ഉദ്യോഗസ്ഥനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ ഇരുത്തിയതിൽ പാർട്ടിക്കുള്ളിലും പ്രത്യേകിച്ച് കണ്ണൂർ ഘടകത്തിലും എതിർസ്വരങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.

അതേസമയം റാവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിടെയാണ് പഴയ പിണറായിയുടെ പ്രസംഗവും പൊടിതട്ടി പുറത്തുവന്നത്.

ഇന്ദിരാ​ഗാന്ധിക്കെതിരെ ഇത്രയും രൂക്ഷമായിരുന്നു തരൂരിന്റെ അഭിപ്രായമെങ്കിൽ കോൺഗ്രസിൽ എന്തിന് ചേർന്നു? എംപിയായും മന്ത്രിയായും എന്തിനു പ്രവർത്തിച്ചു? അന്ന് കോൺ​ഗ്രസ് അധികാരത്തിൽ, ഇന്ന് മോദി അധികാരത്തിൽ!! വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026