BREAKING NEWS

‘പുറത്തു നിൽക്കടോ അങ്ങ്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്, അല്ലാതെ നിങ്ങളെ കാണാനല്ല കേട്ടോ’- മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പിണറായി

· · 1 min read
Share: Copied!

ചെങ്ങന്നൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സംബന്ധിച്ച ചോദ്യങ്ങൾക്കിടെ ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചങ്ങനാശേരിയിൽ പരിപാടിക്ക് പോകുന്നതിനിടെ പിണറായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. ബാത്ത് റൂമിൽ പോകാനായെത്തിയ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു മാധ്യമങ്ങൾ.

ഇതിനിടെ ‘പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ് അല്ലാതെ, നിങ്ങളെ കാണാനല്ല കേട്ടോ’–പിണറായി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്കു ഇന്നലെ കത്തു നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

പിണറായിയെ കൂടാതെ വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിൽ ഇഡി ഉന്നയിക്കുന്നുണ്ട്.

സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണു കത്തിലുള്ളത്. സിഎംആർഎലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകേസിൽ പിഎംഎൽഎ പ്രകാരം ആണ് ഇ.ഡി അന്വേഷണം നടത്തിയത്.

സൗദി അറേബ്യയെ തൊട്ടുകളിക്കണ്ട, ആക്രമിച്ചാൽ നോക്കി നിൽക്കില്ല!! മക്കാ പ്രതിരോധ സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ ആ ബാധ്യതകൾ പാക്കിസ്ഥാൻ ഏറ്റെടുത്തു നിറവേറ്റും- ഹൂതികൾക്ക് പാക്ക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026