BREAKING NEWS

കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധത്തിനെത്തിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ തുടങ്ങിയ സിപിഎം നേതാക്കളെയാണു വിട്ടയച്ചത്. തങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം ഒടുവിൽ ഇവിടെ തന്നെയുള്ള പോലീസ് സ്‌റ്റേഷനിലെത്തിച്ചുവെന്നും പുറത്തിറങ്ങിയശേഷം പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് പോലീസ് ന‌ടപടിയിലൂടെ കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്. എന്നാൽ ഇന്ന് തങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും.’ -പിണറായി വിജയൻ പറഞ്ഞു.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായി പ്രതിഷേധിച്ച പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ രാവിലെ പത്തരയോടെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സർക്കാർ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഡൽഹിയിൽ കാണുന്നതെന്നാണ് അപ്പോൾ പിണറായി പ്രതികരിച്ചത്. കസ്റ്റഡിയിലെടുത്തശേഷം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുമായി മണിക്കൂറുകളോളം നഗരം ചുറ്റിയശേഷം പോലീസ് ഇവരെ ഛത്രസാൽ സ്‌റ്റേഡിയത്തിലും പിന്നീട് മന്ദിർമാർഗ് പോലീസ് സ്‌റ്റേഷനിലും കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെ കസ്റ്റഡിയിലുള്ള പിണറായി വിജയന് ആവശ്യമായ ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ട മരുന്നും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഓയില്‍ മസാജിനെത്തിയ യുവതിയെ ടവലിനിടയിലൂടെ കയ്യിട്ട് മോശമായി സ്പര്‍ശിച്ചു, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല, ണ് ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026