BREAKING NEWS

‘വളർമതി മുടി മുറിച്ചപ്പോൾ കരഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നു; ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം ഇവിടെ നടപ്പാകില്ല’; പിണറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നതെന്ന് പിണറായി പറഞ്ഞു. ‘വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?’ എന്നും അദ്ദേഹം ചോദിച്ചു.

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം ഇവിടെ നടപ്പാകില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം,’ പിണറായി വിജയൻ വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിയ സമരത്തിന്റെ പന്തൽ പൊളിച്ചുനീക്കാൻ ആരും പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സമരപ്പന്തലിലെത്തി ഓരോ മണിക്കൂറിലും സമരക്കാർക്ക് അഭിവാദ്യമർപ്പിക്കുകയും സർക്കാരിനെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തവരാണ് ഇപ്പോൾ എൽപിഎസ്ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

BREAKING NEWS
ഇറ്റലിയിൽ മെലോണിയുടെ കാറിനടക്കം ബോംബ് ഭീഷണി; 300ലേറെ സ്കൂളുകൾ ഒഴിപ്പിച്ചു, സംശയനിഴലിൽ റഷ്യയും
12 Nov 2026
BREAKING NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാൻഹോളിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ; അന്വേഷണം
12 Nov 2026
BREAKING NEWS
ഒരു സൈഡിൽ ഭാര്യയുടെ അടി, മറുസൈഡിൽ ഭർത്താവ് ഇറാനെ തകർക്കാൻ കൂടുതൽ വഴി തേടുന്നു!! ഇസ്രയേൽ പാർലമെന്റിൽ നാടകീയ രംഗങ്ങൾ.... നെതന്യാഹുവിന്റെ ഭാര്യ സാറയും മുൻ പ്രധാനമന്ത്രി ബെന്നറ്റും തമ്മിൽ വാക്പോര്- "നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പം ഇരിക്കുന്നയാളാണ്, വിലയില്ലാത്ത മനുഷ്യാ, നിങ്ങളെ ഓർത്ത് ലജ്ജിക്കണം!...
12 Nov 2026
BREAKING NEWS
പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന 14 വയസുകാരനെ നിരന്തരം പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരെ മറ്റൊരു പോക്സോ കേസുകൂടി!! ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ 13-കാരനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു... കൂടുതൽ പരാതിക്കാർ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാലാവകാശ പ്രവർത്തകർ രംഗത്ത്
12 Nov 2026