BREAKING NEWS

‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി

· · 1 min read
Share: Copied!

കോട്ടയം: KSTA പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് KSTA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് നടന്ന ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ജൂൺ മാസത്തിലേക്ക് ഉള്ള പുസ്തകങ്ങൾ റെഡി ആയിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തരത്തിൽ മാറ്റങ്ങൾ വരുമ്പോൾ ആണ് ചില ആശ്ചര്യപെടുത്തുന്ന പ്രതികരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല ഭരണകർത്താവ് ആയിരിക്കുമ്പോൾ ആണ് കുട്ടികൾക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നത്.

വിദ്യാലയങ്ങളിൽ സഹപാഠികളെ പോലും വേർതിരിച്ച് കാണുന്നു. അതിനു വേണ്ട വർഗീയതയുടെ വിഷവിത്ത് കുട്ടികളുടെ മനസിൽ ഇടുന്നു. അതിനെ നിസാരമായി കാണരുത്. നാട് ഉപേക്ഷിച്ച പല അന്ധവിശ്വാസങ്ങളും തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാൽ ശരിയായ ശാസ്ത്രചിന്ത വളർത്താൻ അധ്യാപകർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്. കാരണം അത് മറച്ച് വെക്കപ്പെടണം. കൊലപാതകത്തിന് കൂട്ടുന്നവരെ വീരപുരുഷന്മാരക്കുന്നു. യഥാർത്ഥ ചരിത്രം മറച്ചുവെക്കുന്നു. മുഗൾ ഭരണം എന്നൊരു കാലമേ ഇല്ല എന്നും പറയുന്നു. എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026