BREAKING NEWS

കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

· · 1 min read
Share: Copied!

കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ചിക്കൻകറി കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നാലെ തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടികളെ കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം

BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026