തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് നീക്കിയത്.
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബിനീഷ് കോടിയേരി രംഗത്ത് വന്നിരുന്നു.പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല, മടിയില്‍ കനമില്ലാത്ത സഖാവ് പിണറായി വിജയന്‍ മരണം വരെ സിപിഎം ആയിരിക്കും എന്നും വല്ല കോണ്‍ഗ്രസുകാരന്‍റെയും വീട്ടില്‍ റെയ്ഡ് നടത്തിയല്‍ ഇ.ഡിക്ക് പോരുന്ന വഴിക്ക് ഒരു ബിജെപി നേതാവിനെ കിട്ടുമെന്ന പോസ്റ്റ് ബിനീഷ് പങ്കുവയ്ക്കുകയുണ്ടായി. അതിനു പിന്നാലെയാണ് ബിനീഷിന്റെ പാർട്ടി അംഗത്വം പുതുക്കി നല്കാനുള്ള ഇടപെടൽ പിണറായി വിജയന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.
















































