BREAKING NEWS

എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ട ചിത്രങ്ങൾ പുറത്ത്; യുവതികൾക്കൊപ്പം ട്രംപ്, ഒപ്പം ബിൽഗേറ്റ്സും ക്ലിന്‍റണും

· · 1 min read
Share: Copied!

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, നടൻ വൂഡി അലൻ തുടങ്ങിയരുടെ ചിത്രങ്ങളാണ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ വെള്ളിയാഴ്ച പുറത്തുവിട്ടത്.

19 ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിൽ ട്രംപിനെ കാണാം. ഏതാനും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ട്രംപിന്റെ ചിത്രവും ഇതിൽ ഉൾപ്പെടും. ‘ട്രംപ് കോണ്ടം’ എന്ന് രേഖപ്പെടുത്തിയ ട്രംപിന്റെ മുഖം അടങ്ങിയ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്. 4.50 ഡോളർ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഐ ആം ഹ്യൂജ്’ എന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ, 2004-ൽ തങ്ങൾ പിരിഞ്ഞുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എപ്സ്റ്റീനുമായി ചേർന്ന് ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ട്രംപ് നിരന്തരം ആവർത്തിച്ചിരുന്നു. എന്നാൽ, പുറത്തുവന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

എപ്സ്റ്റീന്റെ എസ്റ്റേറ്റിൽനിന്ന് 95000-ൽ അധികം ഫോട്ടോകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഇത് തങ്ങൾ പരിശോധിച്ചുവരികയാണെന്ന് മേൽനോട്ട സമിതി പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ഫോട്ടോകളും ദൃശ്യങ്ങളും ജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുമെന്നാണ് ഡെമോക്രാറ്റ് പ്രതിനിധി റോബർട്ട് ഗാർസിയ പ്രസ്താവനയിൽ അറിയിച്ചത്. അതിജീവിതർക്ക് നീതി ലഭ്യമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026