BREAKING NEWS

പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന്‍ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം.

എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

എംഎസ്എഫ് നല്‍കിയ പരാതിയില്‍ 11 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടപടി.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026