BREAKING NEWS

‘നോക്കി നിന്ന് സമയം കളയാതെ നീ വേ​ഗം പോയി അവരോട് പറയെടാ… ഇവന്റെ കാര്യം ഞാൻ ഏറ്റൂ‘; മൂർഖൻ പാമ്പിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച് വളർത്തുപൂച്ചകൾ; ഒരു പൂച്ച പാമ്പിനെ എങ്ങും വിടാതെ പിറകെ കൂടി, മറ്റൊന്ന് അസ്വഭാവിക പെരുമാറ്റത്തിലൂട വീട്ടുകാരിയുടെ ശ്രദ്ധ പാമ്പ് കിടക്കുന്നിടത്തേയ്ക്കെത്തിച്ചു!!

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, വളർത്തുമൃ​ഗങ്ങൾ പ്രത്യേകിച്ച് പൂച്ചകൾ പാമ്പുകളെ കൈകാര്യം ചെയ്ത് ഉടമകളുടെ ജീവൻ രക്ഷിച്ച വാർത്തകൾ കൗതുകമുണർത്താറുണ്ട്. അത്തരത്തിലുള്ള ഒരു അസാധാരണ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ നടന്നത്.വടകര മന്തരത്തൂര്‍ സ്വദേശിനിയായ കുഴിച്ചാലില്‍ സുനിതയുടെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ജാഗ്രത ഒരു കുടുംബത്തെ അടുക്കളയിൽ കയറിക്കൂടിയ പാമ്പിൽ നിന്നും രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സുനിത വീട്ടിന് പുറത്തു വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടിലെ പൂച്ചകൾ പാമ്പിന്റെ പിന്നാലെ കൂടി. പാമ്പ് അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് സമീപം നീണ്ടു നിവർന്ന് കിടന്നു. ഒരു പൂച്ച പാമ്പിന് സമീപം തന്നെ കാവലിരിക്കുകയും മറ്റൊരു പൂച്ച സുനിതയുടെ അടുത്തെത്തി അസ്വാഭാവികമായി പെരുമാറി വീട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ സുനിതയും കുടുംബവും പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും വാർഡ് മെമ്പറെയും വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ സ്‌നേക്ക് റെസ്ക്യൂവർ അമീർ പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി. വളർത്തുപൂച്ചകളുടെ ജാഗ്രതയും സമയോചിതമായ മുന്നറിയിപ്പുമാണ് കുടുംബത്തെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടുകാർ പറയുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026