BREAKING NEWS

ബന്ധുവായി യുവതിക്ക് മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, ഒറ്റ രാത്രികൊണ്ട് പ്രതികളെ തേടിപ്പിടിച്ച് പോലീസ്, യുവതിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് മറ്റൊരു ബന്ധു!! പിടികൂടിയതിലൊരാൾ സ്വന്തം പിതാവിനെ മർദിച്ചു വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും പ്രതി

· · 1 min read
Share: Copied!

കോഴിക്കോട്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പോലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പേരാമ്പ്ര പോലീസ് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.

ഒളിവിൽ കഴിഞ്ഞ പ്രതികളെ കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിനു സമീപത്തെ കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണു പിടികൂടിയത്. യുവതിയെ വിവിധയിടങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചു മദ്യവും ലഹരിയും നൽകിയാണു പ്രതികൾ ചേർന്നു പീഡിപ്പിച്ചത്. അതേസമയം കേസിലെ പ്രതിയായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ചു വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതികളിൽ ഒരാളുടെ ബന്ധുവാണു യുവതിയെന്നു പോലീസ് പറഞ്ഞു.

അതേസമയം യുവതിയെ പീഡനത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തതിനു ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. പീഡനദൃശ്യം പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിലുണ്ട്. ഒട്ടേറെത്തവണ പീഡനം നടന്നെങ്കിലും ഭീഷണി കാരണം യുവതി പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതലയുള്ള പേരാമ്പ്ര എഎസ്പി പി. ആരതി അറിയിച്ചു.

‘ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശം, വീട്ടിലിരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ല; കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിപ്പ് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള പരാമർശം ശ്രദ്ധേയം

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026