BREAKING NEWS

പയ്യന്നൂരിൽ മരിച്ച ഒന്നര വയസുകാരന് ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല, ബ്ലീഡിങ് നിന്ന ശേഷം ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്, പിന്നിൽ മറ്റു ചില താല്പര്യങ്ങൾ ഉണ്ടോയെന്നു സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല, രണ്ടു ദിവസത്തിനകം റിപ്പോർട്ട്‌ പോലീസിന് കൈമാറും- അഡ്വ കെ അജിത് കുമാർ

· · 1 min read
Share: Copied!

പയ്യന്നൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ഈ വിലയിരുത്തലിലാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുമെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ. മുറിവുമായെത്തിയ കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല. അപ്പോൾ വലിയ ബ്ലീഡിങ്ങില്ലെന്ന കാര്യം വ്യക്തമാണ്.

അതുപോലെ ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ ഉള്ള സൗകര്യം ആ ആശുപത്രിയിൽ വേണമായിരുന്നു. ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എന്നാൽ ഈ ആശുപത്രിയിലും ഇത്തരത്തിലുള്ള സൗകര്യമില്ലെന്നാണ് കണ്ടെത്തിയത് ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടതില്ല. അനസ്തീഷ്യ നൽകി ചികിത്സിക്കാൻ മറ്റു ചില താല്പര്യങ്ങൾ ഉണ്ടോയെന്നു സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോൾ ഡോക്ടർമാർക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണമെന്നും പ്ലീഡർ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തിനകം റിപ്പോർട്ട്‌ പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ പറഞ്ഞു.

“പോലീസ് ഞങ്ങൾക്ക് പുല്ലാണ്. പിന്നെയാണോ ഫോറസ്റ്റ്”, “നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ? “മര്യാദയ്‌ക്ക് പെരുമാറിയില്ലെങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്യും, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല”, ഖദർധാരിയായ സതീശൻ വന്നപ്പോൾകാക്കിയിട്ട ചിലർക്ക് സൂക്കേടാണ്”, ഭീഷണിയുമായി എം എം മണി

BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026
BREAKING NEWS
‘ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, രാത്രിയിൽ മദ്യലഹരിയിൽ വസതിയിലുമെത്തി‘; ടിവികെ എംഎൽഎ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴി; ആകെ നാണക്കേട്, അടിയന്തര യോ​ഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ്
10 Nov 2026
BREAKING NEWS
ജനങ്ങൾ ഒന്നു തീരുമാനമെടുക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളു നേതാവിൻറെ തലയിൽ വെള്ളിവെളിച്ചം വീഴാൻ!! "സൈനികമായി ഇറാൻ തീർന്നു കഴിഞ്ഞു, യുദ്ധം സൈനികമായി അവസാനിപ്പിച്ചു, ആണവ പദ്ധതിയിൽ ഇനി ദീർഘകാല പരിഹാരമാണ് ലക്ഷ്യം"- യുഎസ് പ്രസിഡന്റ്, തീരുമാനം ഖത്തറിമായുള്ള മധ്യസ്ഥ ചർച്ചകൾക്കു പിന്നാലെ
10 Nov 2026