BREAKING NEWS

ഉറങ്ങിക്കിടന്ന മകളുടെ ദേഹത്ത് എലിയോടൊപ്പം വീണ പാമ്പിന്റെ കടിയേറ്റു, അടുക്കളയിൽവെച്ച് ഇളയമകളുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു, വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്ന് പുറത്തേക്കിറങ്ങുന്നത് പാമ്പിൽ കുഞ്ഞുങ്ങൾ, സ്വന്തം വീട്ടിൽ കയറാനാകാതെ ബന്ധുവീട്ടിൽ അഭയംതേടി ഒരു കുടുംബം

· · 1 min read
Share: Copied!

പത്തനാപുരം: പാമ്പുശല്യം കാരണം സ്വന്തം വീട്ടിൽ കയറാനാകാതെ ബന്ധുവീട്ടിൽ അഭയംതേടി ഒരു കുടുംബം. പിടവൂർ മൂലംകോട് രാജേഷ്ഭവനിൽ രാജേഷും കുടുംബവുമാണ് പാമ്പ് ശല്യത്താൽ ദുരിതമനുഭവിക്കുന്നത്. കടുത്ത പാമ്പുശല്യമാണ് നേരിടുന്നതെന്ന് കുടുംബം പറയുന്നു.

പത്താംക്ലാസ് വിദ്യാർഥിയായ മകളെ പാമ്പുകടിച്ചതോടെ രാജേഷും ഭാര്യയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം വീടൊഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മകൾ രേവതിക്ക് ഉറങ്ങിക്കിടന്നപ്പോൾ പാമ്പിന്റെ കടിയേറ്റത്. വീടിന്റെ മേൽക്കൂരയിൽനിന്ന് എലിയോടൊപ്പം കുട്ടിയുടെ ദേഹത്തുവീണ പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നു. പിറ്റേദിവസം ഭക്ഷണം പാകംചെയ്യുന്നതിനിടെ അടുക്കളയിൽവെച്ച് രാജേഷിന്റെ ഇളയമകൾ രേണുകയുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അന്നുരാത്രിയും പാമ്പിൻകുഞ്ഞുങ്ങളെ വീട്ടിൽ കണ്ടെത്തി. മൺത്തറയിൽ വിരിച്ചിരുന്ന ടാർപ്പൊളിൻ ഷീറ്റ് നീക്കംചെയ്തപ്പോൾ അടുക്കളയിലും രണ്ടുമുറികളിലും ഒട്ടേറെ പാമ്പുകളെ കണ്ടെത്തി. വിവരമറിഞ്ഞ് വനപാലകസംഘം എത്തിയെങ്കിലും വീട്ടിൽ പലയിടത്തായുള്ള മാളങ്ങളിൽ ഒളിച്ച പാമ്പുകളെ പിടികൂടാനാകാതെ തിരിച്ചുപോയി.

ഇതോടെ വീടിനുള്ളിൽനിന്ന് ഗൃഹോപകരണങ്ങളെല്ലാം മാറ്റിയശേഷം ഇപ്പോൾ സമീപത്തെ ബന്ധുവീട്ടിലാണ് ഇവരുടെ താമസം. വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്ന് പാമ്പുകൾ പുറത്തേക്കിറങ്ങുകയാണ്. വർഷങ്ങൾക്കുമുൻപ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച വീടാണിത്. വീടുനിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തറകെട്ടിയ പാറകളുടെയും സിമന്റ് കട്ടകളുടെയും ഇടയിൽ നിറയെ വിടവുകളാണ്. സിമന്റ് തേച്ച് വിടവുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ ഇവിടെയെല്ലാം പാമ്പുകൾ താവളമാക്കുകയായിരുന്നു. വീട്ടിൽ എലിശല്യവും രൂക്ഷമാണ്. ഇതിനെ പിടിക്കാനായിയാണ് പാമ്പുകളെത്തുന്നത്.

വീടുപണി പൂർത്തിയാക്കാൻ തടസ്സം സാമ്പത്തികബുദ്ധിമുട്ടുകളാണ്. രാജേഷിന്റെ ഭാര്യ സൂര്യ വീട്ടുജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. രാജേഷിന് നട്ടെല്ലിന് ക്ഷതമേറ്റതിനെത്തുടർന്ന് ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയാണ്. പാമ്പുശല്യം കാരണം വീട് പൊളിക്കേണ്ട സ്ഥിതിയിലാണെന്ന് കുടുംബം പറയുന്നു.

താലികെട്ടാനായി പീഡത്തിലിരുന്ന വരൻ കുഴഞ്ഞുവീണു, വീട്ടുകാർ അസുഖവിവരം മറച്ചുവച്ചു, മെഡിക്കൽ റിപ്പോർട്ട് കൊണ്ടുവന്ന് കാണിച്ചിട്ട് തന്റെ കഴുത്തിൽ താലി കെട്ടിയാൽ മതിയെന്ന് വധു, ഒത്തുതീർപ്പ് ചർച്ചകൾ ഫലം കണ്ടില്ല, വിവാഹത്തിൽ നിന്ന് പിന്മാറി കുടുംബം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026