BREAKING NEWS

പന്തളം കൊട്ടാരത്തിൽ മോഷണം; തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടമായി; കൈക്കലാക്കി മുങ്ങിയത് ദർശനത്തിനെത്തിയ ആൾ

· · 1 min read
Share: Copied!

പന്തളം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടു. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന് കൈക്കലാക്കി ദർശനത്തിനെത്തിയ ആൾ മുങ്ങുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കുകയായിരുന്നു.

ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് പതിവ് പുലർച്ചെ നാലര മുതൽ 9 മണി വരെ ദർശനത്തിനുശേഷം ഇത് തിരികെ ഏൽപ്പിക്കുകയും ചെയ്യും.

അടുത്ത ഇടി ടീച്ചർക്കായിരിക്കും… മാലദ്വീപില്‍ വീണ്ടും അധ്യാപികയ്ക്കുനേരെ ഒമ്പതാം ക്ലാസുകാരന്റെ ഭീഷണി, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നതും കൊടും ശാരീരികോപദ്രവം, മിക്ക സ്കൂളുകളിലും മലയാളി അധ്യാപകര്‍ ക്ലാസെടുക്കുന്നത് ഭയന്ന് വിറച്ച്

BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026
BREAKING NEWS
പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു, പകൽ മുഴുവൻ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയത്, ധൈര്യമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാത്ത മുഴുവൻ ദൃശ്യങ്...
13 Oct 2026
BREAKING NEWS
വെല്ലുവിളി രാഹുലിന് മാത്രമല്ല, വിഡിഎസിനും!! കേരള,  തെലങ്കാന, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ ഞാനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാർ, ഈ സർക്കാരുകളെല്ലാം അധികാരത്തിലേറിയത് ​ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ട് ചോരിയിലൂ‌ടെ -അസം മുഖ്യമന്ത്രി
13 Oct 2026