പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്ന് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) ആണ് കാണാതായത്. ഇന്നലെ പുലർച്ചെ കുട്ടി വീട്ടിൽ നിന്നും സൈക്കിളിൽ പോയതായാണ് വിവരം.
അതേസമയം ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പറഞ്ഞു. കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂർ ബോയ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
















































