BREAKING NEWS

ഞങ്ങൾ മനസിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തുകണ്ടു!! ഇന്ത്യയെ പുലർച്ചെ ആക്രമിക്കാൻ പദ്ധതിയിട്ടു, പക്ഷെ അതിനു മുൻപേ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തി- പരസ്യമായി അം​ഗീകരിച്ച് പാക് പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരെ പുലർച്ചെ ആക്രമണം നടത്താൻ പദ്ധതിയിട്ടെങ്കിലും അതിനു മുൻപേ മേയ് 10ന് പുലർച്ചെ ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയത് പരസ്യമായി അംഗീകരിച്ച് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. അന്നു പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ അതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയുൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.‌ അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്.

പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനായി പുലർച്ചെ 4.30 ഓടെ തിരിച്ചടിക്കാൻ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാൽ അതിനുമുമ്പ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി’’–ഷഹബാസ് പറഞ്ഞു.

അതേസമയം നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയത് സൈനിക മേധാവി അസിം മുനീർ പുലർച്ചെ രണ്ടരയോടെ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം. നൂർ ഖാൻ വ്യോമതാവളത്തിലുൾപ്പെടെ ഇന്ത്യ ആക്രമണം നടത്തിയെന്നും ഷഹബാസ് നേരത്തെ സമ്മതിച്ചിരുന്നു.

മേക്കപ്പ് ഓവറായോ ചേട്ടാ… ശിവനേ ഇതേതു മുഖം…പാസ്പോർട്ട് ഫോട്ടോയുമായി സാമ്യമില്ല, യുവതിയോട് മേക്കപ്പ് തുടച്ചു കളയാൻ ആവശ്യപ്പെട്ട് എയർപോർട്ട് ഉദ്യോഗസ്ഥൻ- വീഡിയോ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026