BREAKING NEWS

മേക്കപ്പ് ഓവറായോ ചേട്ടാ… ശിവനേ ഇതേതു മുഖം…പാസ്പോർട്ട് ഫോട്ടോയുമായി സാമ്യമില്ല, യുവതിയോട് മേക്കപ്പ് തുടച്ചു കളയാൻ ആവശ്യപ്പെട്ട് എയർപോർട്ട് ഉദ്യോഗസ്ഥൻ- വീഡിയോ

· · 1 min read
Share: Copied!

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോൾ അതുകൂടിയാൽ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി. ഇതിനിടെ ഷാങ്ഹായി എയർപോർട്ടിലെ മുഖം തിരിച്ച് അറിയാൻ ഉപയോഗിക്കുന്ന ഉപകരണം (Facial recognition scanners) യുവതിയുടെ മുഖവും പാസ്പോർട്ടിലെ ഫോട്ടോയും നോക്കി മിസ്മാച്ച് എന്നു കാണിക്കുകയായിരുന്നു. രണ്ടും ഒരാളെന്നു യുവതി പറഞ്ഞപ്പോഴാണ് ഉദ്യോ​ഗസ്ഥർക്കു സം​ഗതി കത്തിയത്, വേറൊന്നുമല്ല, യുവതിയുടെ കത്തി മേക്കപ്പ് കാരണം സ്കാനറിനു തിരിച്ചറിയാനാകാതെ പോയതാണ്.

ഇതോടെ യുവതിയോട് മേക്കപ്പ് കളയാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നുവെന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എയർപോർട്ടിൽ വച്ച് തൻറെ കഠിനമായ മേക്കപ്പ് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മായ്ക്കുന്ന യുവതിയുടെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സംഭവം ക്യാമറയിൽ പതിഞ്ഞതായും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആദ്യം പങ്കുവെച്ചതിന് ശേഷം ഇത് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവള ജീവനക്കാരനാണെന്ന് കരുതപ്പെടുന്ന ഒരാൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് അവളെ ശാസിക്കുന്ന സമയത്ത്, നാണക്കേടോടെ സ്ത്രീ വൈപ്‌സ് ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുന്നത് വീഡിയോയിൽ കാണാം.

“നിങ്ങളുടെ പാസ്‌പോർട്ട് ഫോട്ടോ പോലെ തോന്നുന്നതുവരെ എല്ലാം തുടച്ചുമാറ്റുക,” ജീവനക്കാരൻ കർശനമായി പറയുന്നതും വീഡിയോയിൽ കേൾക്കാം. ‘എന്തിനാണ് നിങ്ങൾ ഇങ്ങനെ മേയ്ക്കപ്പ് ചെയ്തത്. നിങ്ങൾ പ്രശ്നങ്ങൾ വിളിച്ച് വരുത്തുകയാണ്’ ഉദ്യോഗസ്ഥരുടെ ശബ്ദം ഉയർന്നു കേൾക്കാം. യുവതി തൻറെ മുഖത്തെ മേയ്ക്കപ്പ് തുടച്ച് കളയുന്ന വീഡിയോ പകർത്തിയതും എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

 

View this post on Instagram

 

A post shared by wchinapost (@wchinapost)

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026