BREAKING NEWS

പാക്കിസ്ഥാന്റെ മോഹങ്ങളുടെ കടയ്ക്കൽ കോടാലി വച്ച് ഇന്ത്യൻ ജയം!! ഒന്നും രണ്ടുമല്ല മൂന്നു പതിറ്റാണ്ടായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണ് പാക് മണ്ണിലൊരു ഫൈനലിന്, വെറും നാലു ദിവസം ബാക്കി നിൽക്കെ അകാലത്തിൽ പൊലിഞ്ഞു ആ സ്വപ്നവും

· · 1 min read
Share: Copied!

ഇസ്‍ലാമാബാദ്∙ ഒന്നും രണ്ടുമല്ല മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം പാക്കിസ്ഥാന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് വെറും നാലു ദിവസങ്ങൾ ശേഷിക്കെ പൊലിഞ്ഞു. അതിനു കാരണക്കാരായതാകട്ടെ, ബദ്ധവൈരികളായ ഇന്ത്യയും. ചാംപ്യൻസ് ട്രോഫി രണ്ടാം സെമിഫൈനലിൽ ഇന്നു നടക്കുന്ന ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക പോരാട്ടമാകും പാക്കിസ്ഥാൻ മണ്ണിലെ അവസാന മത്സരം.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെയാണ്, ഫൈനൽ വേദി പാക്കിസ്ഥാന് കൈവിട്ടുപോയത്. പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഇനി ഫൈനൽ ഉൾപ്പെടെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളെല്ലാം ദുബായിൽ നടത്താനാണ് തീരുമാനം.

പകരത്തിനു പകരം ; യുഎസ് നീക്കത്തില്‍ പ്രതികരണവുമായി ചൈന , യുദ്ധമാണ് യുഎസിന് വേണ്ടതെങ്കില്‍ അവസാനം വരെ പൊരുതാന്‍ തയാറാണെന്നു ചൈനയും

‘അടുത്ത ഏകദിന ലോകകപ്പിന് ഒരുങ്ങാനുള്ള സമയമാണ്, വഴിമാറിക്കൊടുക്കാനുള്ള കൃത്യമായ സമയം ഇതാണെന്നു കരുതുന്നു’- മടക്കം ക്യാപ്റ്റനായിത്തന്നെ- വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്

ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെ കലാശപ്പോരാട്ടം ദുബായിൽ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലെ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുന്നത്. ഇന്ത്യ ഫൈനലിൽ കടന്നിരുന്നില്ലെങ്കിൽ പാക്കിസ്ഥാനാണ് ഫൈനൽ പോരാട്ടത്തിന് വേദിയാകേണ്ടിയിരുന്നത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയാണ് ഇതിനായി നിശ്ചയിച്ചത്. ഇന്ത്യ ഫൈനലിൽ കടന്നതോടെ ‘കരാർ പ്രകാരം’ ഫൈനൽ ദുബായിൽ നടക്കും.
‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്ന് രാഹുലും , ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്ന് ഗൗതം ഗംഭീറുംകോഹ്ലിയുടെ വിക്കറ്റ് നഷ്ടത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വൈറല്‍.>
വാളയാര്‍ പീഡനക്കേസില്‍: ഞെട്ടിപ്പിക്കുന്ന കൂടുതല്‍ തെളിവുകളുമായി സിബിഐ കുറ്റപത്രം
അതേസമയം ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലൻഡിന്റെ സെമി പ്രവേശം.

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026