BREAKING NEWS

രാജ്യം വിട്ടതല്ല!! ഇന്ത്യ പാക്കിസ്ഥാൻ സൈനിക താവളം ആക്രമിക്കുമ്പോൾ ബങ്കറിൽ അഭയം തേടി സൈനിക മേധാവി, മൂന്നുമണിക്കൂറോളം ബങ്കറിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാക് സൈനിക മേധാവിയായ ജനറൽ സയ്യിദ് അസിം മുനീർ ബങ്കറിൽ അഭയം തേടിയെന്നാണ് വിവരം. മൂന്നു മണിക്കൂറോളം അസിം മുനീർ ബങ്കറിൽ ചെലവഴിച്ചെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായി പ്രചാരണം വ്യാപകമായിരുന്നത്. എന്നാൽ പിന്നീടാണ് ബങ്കറിലായിരുന്നെന്ന വിവരം പുറത്തുവന്നത്.

പഹൽഹാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തിയിരുന്നു. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിലടക്കമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിനിടെയാണ് സുരക്ഷ മുൻനിർത്തി പാക് സൈനിക മേധാവി ബങ്കറിൽ അഭയം തേടിയിരുന്നുവെന്ന വിവരം ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിക്കുന്നത്.

“പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം”… ഇന്ത്യ- പാക് സംഘർഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേക്കു വിളിച്ചയാൾ പിടിയിൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026