BREAKING NEWS

“പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം”… ഇന്ത്യ- പാക് സംഘർഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേക്കു വിളിച്ചയാൾ പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം.. പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയെന്നു കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോണിലേക്കു വിളിച്ച് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശിയെയാണ് കൊച്ചി ഹാർബർ ക്രൈം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്‍യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്.

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ എവിടെ എന്ന അന്വേഷണം വന്നത്. വിളിക്കുന്നതു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും ‘രാഘവൻ’ എന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. തുടർന്ന് വിളിച്ചയാളുടെ കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഇയാൾ ഫോൺ വയ്ക്കുകയും ചെയ്തു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യ- പാക് ‌‌ സംഘർഷം മൂർധന്യത്തിലായിരുന്നതിനാൽ നാവിക സേനയും അതീവജാഗ്രതയിൽ ആയിരുന്നു. ഇതോടെ പോലീസ് അന്വേഷണം തുടങ്ങുകയും ഫോൺ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ഇതായിരുന്നു ആ സന്ദേശം!! ‘ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നു’- ജെഡി വാൻസ്, ‘വിനാശകാലെ വിപരീത ബുദ്ധി, മറു’പണി’ കനത്തതും കൂടുതൽ സ്ട്രോങ്ങുമായിരിക്കുമെന്ന്  മോദി!!

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026