BREAKING NEWS

പഹൽഗാം തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ സൈനിക പരിശീലനം? ഹാഷിം മൂസ പാക് മുൻ പാരാ-കമാൻഡോ

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ ഉയർന്ന സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദികൾക്ക് സർവീസ് ഗ്രൂപ്പിൽ നിന്നു ലഭിച്ച പരിശീലനം പഹൽഗാമിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമേകിയെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിൽ ജയിലിലുള്ള മറ്റ് തീവ്രവാദികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥ‍ർ പറയുന്നു.

മാത്രമല്ല പഹൽഗാം ആക്രമണവുമായി ബന്ധമുള്ള ഭീകരരിൽ പ്രധാനിയായ ഹാഷിം മൂസ മുമ്പ് പാക്കിസ്ഥാന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ പാരാ-കമാൻഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇയാൾ ഭീകരവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നുവെന്നും അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി. ഹാഷിം മൂസ ഉൾപ്പെടെയുള്ള എല്ലാ തീവ്രവാദികളും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയിൽ അംഗങ്ങളാണെന്നും റിപ്പോർട്ട്.

പിന്നീട് 2023 ൽ ഹാഷിം മൂസ ഇന്ത്യയിലേക്ക് കടന്നതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അതിനു ശേഷം ജമ്മു കശ്മീരിലുണ്ടായ 6 ഭീകര പ്രവർത്തനങ്ങളിലെങ്കിലും ഇയാൾ പങ്കാളിയായിട്ടുണ്ട്. 2024 ഒക്ടോബറിൽ ഗന്ദർബാലിൽ 7 പേരുടെ മരണത്തിനിടയാക്കിയ ആക്രമണവും, ബാരാമുള്ളയിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോ‍ർട്ടുകൾ. അതേസമയം ഹാഷിം മൂസ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊർജിതമായി നടന്നു വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. മാത്രമല്ല വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ പാക് പൗരത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു!!! പാകിസ്ഥാന്‍ സൈന്യം ഞങ്ങളുടെ രാജ്യം നശിപ്പിച്ചു… ഗായകന്‍ അദ്‌നാന്‍ സാമിയുടെ വീഡിയോ വൈറലാകുന്നു

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026