BREAKING NEWS

ഞങ്ങള്‍ പാക് പൗരത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു!!! പാകിസ്ഥാന്‍ സൈന്യം ഞങ്ങളുടെ രാജ്യം നശിപ്പിച്ചു… ഗായകന്‍ അദ്‌നാന്‍ സാമിയുടെ വീഡിയോ വൈറലാകുന്നു

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളുമായി അദ്‌നാന്‍ സാമി നടത്തിയ ആശയവിനിമയം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.അസര്‍ബൈജാനിലെ ബാകു സന്ദര്‍ശനത്തിനിടെയാണ് ഒരു കൂട്ടം പാകിസ്ഥാനി യുവാക്കള്‍ അദ്‌നാന്‍ സാമിയുടെ സമീപത്തെത്തിയത്. ‘ബാകുവിലെ മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോള്‍ സുന്ദരന്മാരായ പാകിസ്ഥാന്‍ ആണ്‍കുട്ടികളെ കണ്ടുമുട്ടി.’ സാമി എക്സില്‍ കുറിച്ചു.

‘സര്‍, നിങ്ങള്‍ വളരെ ഭാഗ്യവാനാണ്. നിങ്ങള്‍ നല്ല സമയത്ത് പാകിസ്ഥാന്‍ വിട്ടു. ഞങ്ങള്‍ ഞങ്ങളുടെ പൗരത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ പാകിസ്ഥാന്‍ സൈന്യത്തെ വെറുക്കുന്നു. അവര്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു!’ യുവാക്കള്‍ പറഞ്ഞു. ‘ഞാനിത് വളരെ മുമ്പേ മനസ്സിലാക്കി!’ എന്നായിരുന്നു സാമിയുടെ മറുപടി.

അദ്‌നാന്‍ സാമിയുടെ പിതാവ് പാകിസ്ഥാന്‍കാരനാണ്. അമ്മ ഇന്ത്യക്കാരിയും. ഇംഗ്ലണ്ടിലായിരുന്നു അദ്‌നാന്‍ സാമിയുടെ ജനനം. 2001 മുതല്‍ അദ്‌നാന്‍ സാമി ഇന്ത്യയിലാണ് താമസിച്ചു വരുന്നത്. പാകിസ്ഥാന്‍, കാനഡ എന്നി രാജ്യങ്ങളിലെ ഇരട്ട പൗരത്വം ഉണ്ടായിരുന്ന അദ്‌നാന്‍ സാമി, 2016 ല്‍ ഇവ ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026