പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ...
കൊച്ചി: മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം...
ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷിന് എതിരെ നയൻതാര രംഗത്തെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് സൂപ്പർതാരം ശിവകാർത്തികേയന്റെ പഴയ വിഡിയോ ആണ്. തന്നെ പലരും അവരുടെ നിയന്ത്രണത്തിൽ വെക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ധനുഷിനെക്കുറിച്ചാണ് നടന്റെ വാക്കുകൾ എന്നാണ്...
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ...
കൊച്ചി: ഷുഹൈബ് വധക്കേസില്‍ അപ്പീലുമായി സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും...
കോഴിക്കോട്: തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു....
ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത്...