BREAKING NEWS

കാമുകിയുമായി ചേർന്ന് ആദ്യ ഭാര്യയെ കൊലപ്പെടുത്തി, രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി മുങ്ങിയ പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമികനിഗമനം.

· · 1 min read
Share: Copied!

തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമികനിഗമനം. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. കൂടാതെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ഇയാളുടെ രണ്ടാം വിവാഹം.

പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ ഏതാനും ദിവസം മുൻപു കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് വീട്ടിനുള്ളിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭർത്താവ് കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രേംകുമാർ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവൾ മരിക്കേണ്ടവൾ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

തുടർന്ന് പോലീസ് പ്രംകുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കേദാർനാഥ് പോലീസാണ് ഇയാൾ മരിച്ചതായി ഇരിങ്ങാലക്കുട പോലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു.

ഇയാൾ 2019-ൽ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പിന്നീട് കണ്ടെത്തി. പൂർവ വി​ദ്യാർഥി സം​ഗമത്തിൽ പരിചയപ്പെട്ട സുഹൃത്തുമായി അടുപ്പത്തിലാവുകയും ഇരുവരും വീടെടുത്ത് ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ചേർന്ന് ആദ്യ ഭാര്യയെ വകവരുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ 90 ദിവസത്തിനുള്ളിൽ പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ വന്നതോടെ പ്രേം കുമാർ ജാമ്യത്തിലിറങ്ങി. ‌

പിന്നീട് അഞ്ചുമാസംമുൻപാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തിൽ മരിച്ച് പോയതാണെന്ന് ഇയാൾ രേഖയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു വിവാഹം.

വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, ന​ഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ ന​ഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026