BREAKING NEWS

പരാതിയിൽ കഴമ്പുണ്ട്, തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിൽ സംവിധായകനും സിപിഎം മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിങ്ങിനെത്തിയ സിനിമാ പ്രവർത്തകയെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞുമുഹമ്മദ് കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കൻറോൺമെൻറ് പോലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെൻററി സംവിധായികയായ ചലച്ചിത്ര പ്രവർത്തകയാണ് പരാതിക്കാരി.

അതേസമയം‌ തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെൻററി സ്ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെ ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം.

രഹസ്യമൊഴിയിലും സംവിധായിക ഈ പരാതി ആവർത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തിൽ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബം​ഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!! ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ആഴത്തിൽ സ്പർശിച്ചു, നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ- ബം​ഗ്ലാദേശ്… ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ, തീരുമാനം 24 മണിക്കൂറിനകം- പാക്കിസ്ഥാൻ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026