BREAKING NEWS

“എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്?”, കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിലാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്, എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല, പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

· · 1 min read
Share: Copied!

കണ്ണൂര്‍: ഓൺലൈനിൽ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു. പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം.

കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. ‘എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ജില്ലയിലെ സായാഹ്ന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്.

ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. പലപ്പോഴും എനിക്കെതിരെ ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്.’ -ശ്രീമതി പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026