BREAKING NEWS

അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇത്, സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് അദ്ദേഹം പറയുന്നത്, പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല, ഇത് കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കാന്‍ തനിക്കാവില്ല- പി കെ ശ്രീമതി

· · 1 min read
Share: Copied!

കണ്ണൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി.സ്ത്രീസമൂഹത്തെ ആകെ അടച്ചാക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കാനോ ഇതിനോട് മൗനം പാലിക്കാനോ തനിക്കോ ഇന്ത്യയിലെ മറ്റ് സ്ത്രീകൾക്കോ കഴിയില്ലെന്ന് അവർ വ്യക്തമാക്കി
ഒരു പൊതുസമ്മേളനത്തിൽ അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇതെന്നും, ആരോ അദ്ദേഹത്തെക്കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ചതാകാനാണ് സാധ്യതയെന്നും ശ്രീമതി ചൂണ്ടിക്കാട്ടി.വിമർശനങ്ങൾ ഉയർന്ന ശേഷവും അദ്ദേഹം തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.

സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും, അവർ പൊതുവേദികളിൽ ഇറങ്ങി പ്രവർത്തിക്കുന്നത് സമൂഹത്തിന് വലിയ നാശമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളെ ഇങ്ങനെ നിരത്തിൽ കൊണ്ടുവന്ന് എക്സിബിഷൻ പോലെ പ്രദർശിപ്പിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.ഇത് സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്ന പരാമർശങ്ങളാണ്. രാജ്യത്തെ 145 കോടിയോളം വരുന്ന ജനങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയുള്ളവർ വോട്ട് അവകാശമുള്ള ഇന്ത്യൻ പൗരന്മാരാണ്.വോട്ട് ചെയ്യുന്നതിലൂടെ അവർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഞ്ചരിക്കാനും, സംസാരിക്കാനും, ഇഷ്ടമുള്ള വേഷം ധരിക്കാനും, മൗലികമായ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനുമുള്ള അവകാശങ്ങൾ അവർക്കുണ്ട്.

സ്വന്തം ആചാരങ്ങൾ ചൂണ്ടിക്കാണിച്ച് പൗരന്മാരുടെ ഈ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതവിഭാഗത്തിനും അവകാശമില്ലെന്നും, അങ്ങനെ ചെയ്യുന്നത് ഭരണഘടനയോടുള്ള കൂറില്ലായ്മയാണെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു വലിയ പ്രസ്ഥാനത്തിന്റെ പ്രവർത്തക എന്ന നിലയിൽ ഇത്തരം അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുക എന്ന നിലപാട് തന്നെയായിരിക്കും താൻ സ്വീകരിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ആര്‍.എസ്.എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്ന് ​ശ്രീമതി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്‌ലാം മതത്തില്‍ നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയതെന്ന് അവർ ചോദിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026