BREAKING NEWS

“ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതി”, കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കലാണ് അവരുടെ ലക്ഷ്യം, ചതയദിന ഘോഷയാത്രമാത്രമാണ് ഇവിടെയുണ്ടായിരുന്നത്- പി ജയരാജന്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രമാത്രമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും പി ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം.’കേരളത്തിന്റെ പലയിടങ്ങളിലും ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തില്‍ ഘോഷയാത്ര ഉണ്ടായിരുന്നു. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആയിരുന്നില്ല

. അത് കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായിരുന്നു. ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷമാണ് നായന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ മതേതര ഘോഷയാത്ര നടത്തിയിരുന്നു. മഹത്ജന്മങ്ങള്‍ മാനവനന്മയ്ക്ക് എന്ന പേരിലായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026