BREAKING NEWS

“കിങ്ങിണിക്കുട്ടൻ ആരോഗ്യമന്ത്രി ആയതോടെ കോർപ്പറേറ്റുകൾ ആഹ്ലാദത്തിലാണ്”, യുഡിഎഫിന് വോട്ട് ചെയ്തവർ നിരാശയില്‍, തമ്മിലടി തെരുവിൽ എത്തി,

· · 1 min read
Share: Copied!

പാലാ: യുഡിഎഫിന് വോട്ട് ചെയ്തവർ നിരാശയിലാണെന്നും മധുവിധുകാലത്ത് തന്നെ തമ്മിലടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി. ജയരാജൻ. സിപിഎം വിശാല ജില്ലാകമ്മിറ്റിക്കു പാലായിൽ എത്തിയതായിരുന്നു ജയരാജൻ. ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയെ കയ്യടക്കുന്നു.

കിങ്ങിണിക്കുട്ടൻ ആരോഗ്യമന്ത്രി ആയതോടെ കോർപ്പറേറ്റുകൾ ആഹ്ലാദത്തിലാണെന്നും പി ജയരാജൻ പറഞ്ഞു. യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിയുടെ നടപടികൾക്കെതിരായി പരസ്യമായി പ്രതികരിക്കുന്ന നിലയാണുള്ളത്. യുഡിഎഫിൽ ഐക്യമില്ല. മൂന്നുമാസംകൊണ്ട് തമ്മിലടി ആരംഭിച്ചു. തമ്മിലടി തെരുവിൽ എത്തി. യുഡിഎഫ് അധികാരത്തിൽ വരാൻ വോട്ട് ചെയ്ത് ജനങ്ങൾ ഇപ്പോൾ അമർഷത്തിലാണ്. തങ്ങൾക്ക് പറ്റിയത് തിരുത്തണമെന്നാണ് ചിന്തിക്കുന്നത്.

അതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം’’– ജയരാജൻ പറഞ്ഞു. സംഘപരിവാറിന്റെ പ്രതിഷേധത്തോട് മന്ത്രിമാർക്ക് അമർഷമില്ലെന്നും എസ്എഫ്ഐ–ഡിവൈഎഫ്ഐ നടത്തിയിട്ടുള്ള പ്രതിഷേധത്തോടാണ് അമർഷമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ വെറുപ്പിക്കാതെ ഭരണം നടത്താനാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

 

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026