BREAKING NEWS

ഭർതൃമാതാവ് ജീവിക്കാൻ അനുവദിക്കുന്നില്ല!! മക്കളുമായി യുവതി കിണറ്റിൽ ചാടിയ സംഭവത്തിൽ യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ, ഭർതൃ മാതാവിനെതിരേയും കേസ്

· · 1 min read
Share: Copied!

പരിയാരം: കുടുംബ വഴക്കിനെ തുടർന്നു യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയേയും ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി.പി. ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

കിണറ്റിൽ ചാടിയതിനെ തുടർന്നു ​ആത്യാസന്ന നിലയിലായിരുന്ന ആറു വയസുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്ക്കെതിരെ പോലീസ് കേസെടുത്തത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

‘അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ’!! പാക്കിസ്ഥാൻ പെരുമാറുന്നതു ഒരു തെമ്മാടി രാഷ്ട്രം പോലെ, യുഎസിന്റെ പ്രധാന സഖ്യകക്ഷി പ​ദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണം, തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണം- മൈക്കൽ റൂബിൻ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026