BREAKING NEWS

ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവും പിഴയും; പിഴത്തുക സഹോദരിക്ക് നൽകാനും ഉത്തരവ്

· · 1 min read
Share: Copied!

മലപ്പുറം: ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിൻ്റെ സഹോദരിയാണ് ഫാത്തിമ. കേസിൽ ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പിവി അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026