കോഴിക്കോട്: ലഹരിക്കടത്ത് നടത്തിയെന്ന കേസിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മറ്റൊരു അധ്യാപികയും അറസ്റ്റിൽ. പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വാങ്ങിയവർ പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ഇതേ കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപികയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും പങ്കും ലഹരിക്കടത്ത് ശൃംഖലയുമായുള്ള ബന്ധവും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






