BREAKING NEWS

ഇന്ത്യയ്ക്ക് തിരിച്ചടിക്കാൻ അവകാശമുണ്ട്- ഇസ്രയേൽ, ദയവായി ആണവശക്തികളായ അയൽരാജ്യങ്ങൾ സംയമനം പാലിക്കണം, ഇന്ത്യ- പാക്കിസ്ഥാൻ പരസ്പരം വേർപെടുത്താൻ പറ്റാത്ത അയൽരാജ്യങ്ങൾ!! നിലവിലെ സ്ഥിതിയിൽ ആശങ്ക, ഭീകരവാദത്തെ എതിർക്കുന്നു- ചൈന

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക് അധീന കശ്മീരിലേയും പാക്കിസ്ഥാനിലേയും ഭീകരതാവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന രം​ഗത്ത്. ദയവായി ആണവശക്തികളായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥയിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു കാര്യം മനസിലാക്കണം ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വേർപെടുത്താൻ പറ്റാത്ത അയൽരാജ്യങ്ങളാണ്, അവർ ചൈനയുടേയും അൽക്കാരാണ്. മാത്രമല്ല നിലവിലെ സ്ഥിതിയിൽ ആശങ്കയുണ്ട്. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ചൈന എതിർക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും മുൻതൂക്കം നൽകണമെന്നും നിലവിലെ സ്ഥിതി വഷളാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്രയേലും നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണുളളതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പ്രശ്നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ഇസ്രായേൽ രംഗത്തെത്തി. ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു.

തിരിച്ചടി!! ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടു- അഭിമാനം കാക്കാൻ വ്യാജ വാർത്തകളുമായി പാക് മാധ്യമങ്ങൾ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026