BREAKING NEWS

ഓപ്പറേഷൻ നുംഖൂർ; പിടിച്ചെടുത്ത നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി വിട്ടു നൽകി  കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 

· · 1 min read
Share: Copied!

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി വിട്ടുകൊടുത്തു. ബോണ്ടിന്റേയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരികെനൽകിയത്. അമിതിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടേതാണ് നടപടി. ഏത് സമയം ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുൾപ്പടെയുള്ള വ്യവസ്ഥകളും ഉണ്ട്.

നേരത്തേ, ഭൂട്ടാൻ വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.ഈ വാഹനങ്ങൾ താത്കാലികമായി വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകാൻ അവസരമുണ്ടെന്ന് ദുൽഖർ സൽമാന്റെ കേസിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

ദുൽഖറിന് വാഹനം വിട്ടുകിട്ടിയതിനു പിന്നാലെ അമിത് ചക്കാലക്കൽ സമാന അപേക്ഷ സമർപ്പിക്കുകയായിരുന്നു. അതേസമയം, അമിതിന്റെ ഗ്യാരേജിൽനിന്ന് പിടിച്ചെടുത്ത മറ്റു വാഹനങ്ങുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടരുകയാണ്.

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കഴിഞ്ഞ അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് അമിത് നേരത്തേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി വാഹനങ്ങൾ കൈമാറി വന്നതിന്റെ രേഖകൾ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹൻ സൈറ്റിൽ കയറിയാൽ ഈ വിവരങ്ങൾ അറിയാമെന്നും അമിത് പറഞ്ഞിരുന്നു.

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026