BREAKING NEWS

പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ കസ്റ്റംസ്, ദുൽഖറിന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വേറൊരാളുടെ പേരിൽ!!വാഹനത്തിന് ഫിറ്റ്‌നസ് ഇല്ല, മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും

· · 1 min read
Share: Copied!

കൊച്ചി: ഭൂട്ടാൻ വഴി വാഹനം കടത്തിയതിൽ അന്വേഷണം ഊർജിതമനാക്കിയതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്ന് വിവരം. മാത്രമല്ല വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായ് ദുൽഖറിന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനമാണ് മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതോടൊപ്പം നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം. ഇന്നലെയായിരുന്നു ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുവരേയും കൂടാതെ നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനേയും കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്!! എംഎൽഎ ഓഫിസ് തുറന്നു, സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെത്തി, ഓഫിസ് പരിസരം പോലീസ് സുരക്ഷയിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026